തൃശ്ശൂരിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് വലയിട്ട് പിടിച്ചു. പട്ടാമ്പി സ്വദേശിയായ റിൻഷാദാണ് തൃശ്ശൂരിലെ മൂന്ന് നില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. കെട്ടിടത്തിലുണ്ടായിരുന്ന ഓടും വടികളും മറ്റും ഇയാൾ താഴേക്ക് വലിച്ചെറിഞ്ഞതിനാൽ രക്ഷാപ്രവർത്തനത്തിനെത്തിയ ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന പെയിൻറ് തലവഴി ഒഴിച്ചായിരുന്നു ഇയാളുടെ പ്രകടനം. റിൻഷാദ് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.

