ലോ കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെ വീട് വളഞ്ഞ് പിടികൂടി പൊലീസ്. വൈത്തിരിയിൽ നിന്നാണ് കോവൂർ സ്വദേശിയായ ഇ അൽഫാനെ ചോവയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രഗോവ, ബെംഗളൂരു, ഗൂഡല്ലൂർ, വയനാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
ഒരു പണമിടപാടുമായി ബന്ധപ്പെട്ട് വൈത്തിരിയിൽ എത്തിയപ്പോഴാണ് ഇയാളെ പൊലീസ് പിടികൂടിയത്.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ മാസം 24നു വൈകിട്ട് 3.30ന് ആണ് മൂന്നാം സെമസ്റ്റർ നിയമ വിദ്യർഥിനി തൃശൂർ പാവറട്ടി ഊക്കൻസ് റോഡിൽ കൈതക്കൽ മൗസ മെഹ്റിസിനെ (20) വാപ്പോളിത്താഴത്തെ വാടക വീട്ടിൽ , തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൗസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
സഹപാഠികളെ ചോദ്യം ചെയ്തതോടെ ആൺ സുഹൃത്തിനെ കുറിച്ച് വിവരങ്ങൾ ലഭിക്കുകയും ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയുമായിരുന്നു.

