Site iconSite icon Janayugom Online

പൊലീസിനെ വെട്ടിച്ച് ബൈക്കില്‍ കറങ്ങിയ യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി: ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി സ്ഥലംകാലിയാക്കി

bike racingbike racing

മദ്യലഹരിയില്‍ വാഹനമോടിച്ചത് പൊലീസ് പിടിക്കാതിരിക്കാന്‍ അമിതവേഗത്തില്‍ ബൈക്കില്‍ പാഞ്ഞ യുവാവ് റോഡില്‍ മറിഞ്ഞുവീണു. കോട്ടയത്താണ് സംഭവം. പെണ്‍കുട്ടിയെയും ഒപ്പമിരുത്തിയായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. നാട്ടുകാര്‍ പിടിച്ചതോടെ സംഭവസ്ഥലത്തുനിന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയും ചെയ്തു. ശേഷം നാട്ടുകാര്‍ യുവാവിനെ പൊലീസിന് കൈമാറി. കോട്ടയം ഗാന്ധിനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ സ്വദേശിയായ 22കാരനും തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയുമാണ് ബൈക്കിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ബൈക്കോടിച്ചിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപംവെച്ച് പൊലീസ് കൈ കാണിച്ചു. ഇതുകണ്ട് യുവാവ് ബൈക്ക് വെട്ടിച്ച് അമിത വേഗത്തില്‍ പാഞ്ഞുപോയി. എന്നാല്‍ ചന്തകവലയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് തെന്നിമറിഞ്ഞതോടെ ഇരുവരും വഴിയിലേക്ക് തെറിച്ചുവീണു.

അപകടം കണ്ട് നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിദ്യാര്‍ഥിയെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ലൈസെന്‍സില്ലാത്തതിനാലാണ് നിര്‍ത്താതെ പോയതെന്ന് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു. ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനമോടിച്ചതിന് വിദ്യാര്‍ഥിയ്‌ക്കെതിരെ കോട്ടയം ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിയുടെ ബൈക്കിലാണ് ഇരുവരും യാത്ര ചെയ്തത്. അതേസമയം സുഹൃത്തിന്റെ വിദേശത്തുള്ള സഹോദരന്റെ പേരിലുള്ള ബൈക്കായതിനാല്‍ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 

Eng­lish Sum­ma­ry: police arrest­ed youth for bike rac­ing on the road

You may like this video also

Exit mobile version