സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിൻറെ ഭാഗത്ത് നിന്ന് ഇനി തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് മുന്നണി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എസ്ഐആർ വിഷയത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിലപാടിന് പിനതുണ നൽകാൻ കഴിയില്ലെന്നും ബിജെപി സർക്കാരിൻറെ ആലോചനയാണ് എസ്ഐആർ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിൻറെ ഭാഗത്ത് നിന്ന് ചെറിയ വീഴ്ചകൾ പോലും ഉണ്ടാകാതിരിക്കാൻ ശ്രദ്ധയും ഇടപെടലും ഉണ്ടായിരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

