Site iconSite icon Janayugom Online

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ പൊലീസ് പരിശോധനകൾ ഊർജിതമാക്കി; യുവതിയുടെ പരാതി ഗുരുതരം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ പൊലീസ് പരിശോധനകൾ ഊർജിതമാക്കി.
ശബ്ദരേഖ പരിശോധന ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പുറത്തുവന്നത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാല്‍ ശക്തമായ തെളിവാകും. യുവതിയുടെ പരാതിയിൽ പൊലീസ് ആശുപത്രി രേഖകൾ ഉള്‍പ്പെടെ പരിശോധിച്ചു. ​ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി.

ഗർഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളർന്നു. വൈദ്യപരിശോധനയുടെ രേഖകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ​ ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ എത്തി പരിശോധന നടത്തി. ഇവിടെ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിലെത്തിയും പൊലീസ് പരിശോധന നടത്തി മഹസർ തയ്യാറാക്കുമെന്നാണ് വിവരം.

Exit mobile version