എറണാകുളം കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിക്കുകയും ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. കുന്നത്തുനാട് എടത്തല എന്നിവിടങ്ങളില്‍ നിന്ന് 150 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ 500 അധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിട്ടു പങ്കുള്ളതായി കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
സംഭവസ്ഥലത്ത് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി സന്നാഹങ്ങളെ വിന്യസിച്ചിരിക്കുകയാണ്.
ഇൻസ്പെക്ടറടക്കം അഞ്ച് പോലീസുകാർക്ക് അക്രമത്തില്‍ പരിക്കേറ്റു. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളാണ് പോലീസുകാരെ ആക്രമിച്ചത്. ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതോടെയാണ് ഇവർ പോലീസിന് നേരെ തിരിഞ്ഞത്. അക്രമസക്തരായ അതിഥിത്തൊഴിലാളികൾ രണ്ടു പോലീസ് ജീപ്പുകൾ കത്തിച്ചു. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. മദ്യലഹരിയിലായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.
English Summary: Police jeeps set on fire: 150 out-of-state workers arrested
You may like this video also