Site iconSite icon Janayugom Online

ഡോക്ടറുടെ കാൽ വെട്ടണമെന്ന് ആഹ്വാനം; ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

ഡോക്ടറുടെ കാൽ വെട്ടണമെന്ന് സമൂഹ മാധ്യമത്തിൽ ആഹ്വാനം ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പരാതിയിലാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. ഡോക്ടറുടെ കാൽ വെട്ടണം എന്നടക്കം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പുതിയ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്‌തു.. രണ്ട് മാസത്തിനുളളില്‍ നാലാമത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുളള കുറ്റമാണ് ഷാജന്‍ സ്‌കറിയയുടെ പേരില്‍ എറണാകുളം ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ 132 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജന്‍ സ്‌കറിയ.

Exit mobile version