നടിയുടെ പരാതിയിൽ പ്രമുഖ നടന്മാർക്കെതിരെ ജാമ്യമില്ലാ കേസെടുത്തു.സിദ്ധിക്ക്, മുകേഷ്,മണിയന്‍പിള്ള രാജു,ഇടവേള ബാബു,ജയസൂര്യ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു, എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.ബലാത്സംഗകുറ്റമാണ് മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്.അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് ഇടവേള ബാബുവിനെതിരെയുള്ള കേസ്.