Site iconSite icon Janayugom Online

ഷഹബാസിന്റെ കൊലപാതകത്തിൽ നിർണായക നീക്കവുമായി പൊലീസ്; ആക്രമണത്തിന് ഉപയോഗിച്ച ആയുധവും ഫോണുകളും കണ്ടെത്തി

താമരശ്ശേരി ഷഹബാസിന്റെ കൊലപാതകത്തിൽ നിർണായക നീക്കവുമായി പൊലീസ്. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും ഫോണുകളും പൊലീസ് കണ്ടെത്തി. കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക്ക് ഒരു പ്രതിയുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. നഞ്ചക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടിയതാണു മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 

ഇതിനു പുറമേ നാലു മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പ്രതികളുടെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇവ ഉപയോഗിച്ചെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഫോണിൽ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ശബ്ദസന്ദേശങ്ങൾ അടങ്ങുന്ന കൂടുതൽ തെളിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികളുടെ വീടുകളിൽ പൊലീസ് ഇന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. 

Exit mobile version