കാസർകോട് മോഷണക്കുറ്റം ആരോപിച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തിനെയും കുടുംബത്തിനെയും ചോദ്യം ചെയ്യാൻ പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ജസീലയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. അന്വേഷണത്തിന്റെ ഭാഗമായി ജസീലയുടെ വീട്ടിലെ അംഗങ്ങളിൽ നിന്നും പൊലീസ് നേരത്തെ മൊഴിയെടുത്തിരുന്നു.
അഫ്രീദിന്റെ വീട്ടില്‍ നിന്നും ഒൻപതര പവൻ സ്വർണം മോഷണം പോയിരുന്നു. പിന്നാലെ അഫ്രീദിന്റെ കുടുംബം ജസീലയാണ് കളവ് ചെയ്തതെന്ന് ആരോപിക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് ജസീല ജീവനൊടുക്കിയത്.

