കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കടന്നുകളഞ്ഞ പ്രതിക്കുവേണ്ടി തിരച്ചിലിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. ഇരുനൂറേക്കർ സ്വദേശി അക്ഷയ്(25), മില്ലുംപടി സ്വദേശികളായ ജസ്റ്റിൻ(23), രാഹുൽ(24) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
സിവിൽ പൊലീസ് ഓഫിസർ അനൂപിനെയാണ് ഹെൽമറ്റ് കൊണ്ട് സംഘം ആക്രമിച്ചത്. ദേശീയപാതയിൽ ആയിരമേക്കർ കത്തിപ്പാറയ്ക്കു സമീപം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കടന്നുകളഞ്ഞ പ്രതിക്കുവേണ്ടി തിരച്ചിലിനെത്തിയതായിരുന്നു അനൂപ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസുകാരനെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റില്‍
