Site iconSite icon Janayugom Online

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക വളര്‍ത്തുന്നു: കാനം രാജേന്ദ്രന്‍

Kanam RajendranKanam Rajendran

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക വളര്‍ത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ സാമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പരസ്പരം പോരടിക്കുന്ന രണ്ട് വര്‍ഗീയ കക്ഷികളാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ഈ അവസരത്തിലും സര്‍ക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവര്‍ക്ക് പിന്തുണയേകുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനാജനകമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്ത് വരണമെന്നും കാനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Polit­i­cal killings in the state raise con­cerns: Kanam Rajendran
You may like this video also

Exit mobile version