Site iconSite icon Janayugom Online

കുതിച്ചുയർന്നു പോളിങ്; ആദ്യ 2 മണിക്കൂറിൽ 13 ശതമാനം കവിഞ്ഞു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കുതിച്ചുയർന്നു പോളിങ്. ആദ്യ 2 മണിക്കൂർ പിന്നിട്ടപ്പോൾ പോളിങ് ശതമാനം 13 പിന്നിട്ടു. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. നിലമ്പൂർ–15.40%, വഴിക്കടവ്–12.80%, മൂത്തോടം–13.20%, എടക്കര–14.60%, പോത്തുകല്ല്–13.70%, ചുങ്കത്തറ–15.20%, കരുളായി–11.30%, അമരമ്പലം–14.80% എന്നിങ്ങനെയാണ് വോട്ടുരേഖപ്പെടുത്തിയിരുക്കുന്നത്.

Exit mobile version