Site iconSite icon Janayugom Online

ഡൽഹിയെ ശ്വാസം മുട്ടിച്ച് മലിനീകരണം; നിയന്ത്രണങ്ങൾ കടുക്കുന്നു

തുടർച്ചയായി മൂന്നാം ദിവസവും സൽഹിയിൽ വായു മലിനീകരണം രൂക്ഷം. രാവിലെ 7 മണിക്ക് ശേഷമുളള വായു ഗുണനിലവാര സൂചിക 498 കടന്നു. പാകിസ്ഥാൻ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും മലിനമായ നഗരമായി മാറിയിരിക്കുകയാണ് രാജ്യ തലസ്ഥാനം. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻറെ കണക്കനുസരിച്ച് ജഹാംഗിർപുരി,ബവാന,വസിർപുർ,രോഹിണി,പഞ്ചാബിബാഗ് എന്നിവാണ് ഡൽഹിയിലെ ഏറ്റവും മലിനമായ 5 നഗരങ്ങൾ. 

പുകമഞ്ഞും കുറഞ്ഞ ദൃശ്യപരതയും വിമാനങ്ങളെയും ട്രയിനുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇൻഡിഗോയുടെയും സേസ് ജെറ്റിൻറെയും വിമാനങ്ങളാണ് വൈകിയാണ് പുറപ്പെട്ടത്. 

പല ട്രയിനുകളും രണ്ട് മണിക്കൂറോളം വൈകിയാണ് ഓടിയത്. ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തേണ്ട 25 ട്രയിനുകളാണ് വൈകി എത്തിയത്. 

ദൃശ്യപരത വളരെ കുറവായതിനാൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകളെല്ലാം ഓൺലൈനാക്കുന്നതായി മുഖ്യമന്ത്രി അതിഷി എക്സിലൂടെ അറിയിച്ചു. കൂടുതൽ നിർദ്ദേശങ്ങൾ വരുന്നത് വരെ ഇത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Exit mobile version