Site iconSite icon Janayugom Online

എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവം;രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്ദ് റിയാസിന്റേതാണ് നടപടി.പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍,ഓവര്‍സിയര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഇതില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ 3 മണിക്കൂറോളം വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് പിഞ്ചു കുഞ്ഞുങ്ങളും അമ്മമാരും ഇരുട്ടില്‍ കഴിയുകയായിരുന്നു.ടോര്‍ച്ച് വെളിച്ചത്തിലാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത്.

Exit mobile version