പ്രവാസികളുടെ ഭൂമി സംബന്ധിച്ച പരാതികളും റവന്യൂ വകുപ്പില്‍ നടത്തിയെടുക്കേണ്ട ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുവാന്‍ റവന്യൂ വകുപ്പ് മുന്‍കൈ എടുത്ത് പ്രവാസിമിത്രം വെബ് പോര്‍ട്ടല്‍ സ്ഥാപിക്കാനുളള തീരുമാനത്തെ യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രിയുടെ മുന്നില്‍ യുവകലാസാഹിതി യുഎഇ വിദേശങ്ങളില്‍ പ്രത്യേക റവന്യൂ അദാലത്ത് നടത്തുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. അവയെല്ലാം പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ പ്രായോഗികമായ നടപടി എന്ന രീതിയില്‍ പ്രവാസി മിത്രം പോര്‍ട്ടല്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ബിജു ശങ്കര്‍, സുഭാഷ് ദാസ്, പ്രശാന്ത് ആലപ്പുഴ വില്‍സണ്‍ തോമസ്, നമിത, സര്‍ഗ്ഗ റോയ് എന്നിവര്‍ സംസാരിച്ചു.
മെയ് 17ന് കേരള നിയമസഭാ അനുബന്ധ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഈ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാകും. പ്രവാസികളുടെ വന്‍ പ്രാതിനിധ്യത്തില്‍ പരിപാടി സംഘടിപ്പിക്കുവാന്‍ റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ കൂടിയ സ്വാഗതസംഘം യോഗം തീരുമാനിച്ചു. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ യുവകലാസാഹിതി യുഎഇയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് നസീര്‍ ചന്ത്രാപ്പിന്നി, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മാനേജിങ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ എന്നിവര്‍ പങ്കെടുത്തു.
English Sammury: State’s revenue department to set up pravasi miithram portal to help pravasi