ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള 18ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയാറിന്റെ നെട്ടായത്തില്‍ നടക്കും.ഇത്തവണ നെഹ്‌റു ട്രോി വള്ളം കളിയുടെ മാതൃകയിലാണ് ജലമേള നടക്കുന്നത്.ആദ്യം എ ബാച്ച് വള്ളങ്ങളുടെ മത്സര വള്ളം കളിയും അതിന് ശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സര വള്ളംകളിയുമാണ്.ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയില്‍ ടൈമിങ്ങ് അടിസ്ഥാനത്തിലാണ് ഇത്തവണ ഉത്രട്ടാതി വള്ളംകളി നടത്തുന്നതെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെവി സാംബദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഫിനിഷിംഗ് പോയിന്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫോട്ടോ ഫിനിഷില്‍ ഓരോ വള്ളവും ഫിനിഷ് ചെയ്ത സമയം രേഖപ്പെടുത്തും.അത് ഡിസ്‌പ്ലേ ബോര്‍ഡില്‍ കാണാന്‍ കഴിയും.
ജലഘോഷയാത്രയില്‍ എല്ലാ പള്ളിയോടങ്ങളും മത്സര വള്ളംകളിയില്‍ 50 പള്ളിയോടങ്ങളും പങ്കെടുക്കും.