ആഫ്രിക്കയിലെ ത്രിരാഷട്ര സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തില്‍ മൗറിറ്റാനിയയില്‍ എത്തിയ ര്ാഷട്രപതി ദ്രീപതി മുര്‍മു ഇവിടുത്തെ പ്രസിഡന്റ് മൊഹമ്മദ്ദ് ഔള്‍ഡ് ഗസോവാനിയുമായി ചര്‍ച്ച നടത്തും.
1960ല്‍ ആഫ്രിക്കയ്ക്ക് സ്വാതന്ത്യം കിട്ടിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും ഏറ്റവും ഉന്നത തലത്തിലുള്ള ഒരു ഭരണാധികാരി ആഫ്രിക്കയിലെത്തുന്നത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു അവരുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി മൗറിറ്റാനിയയില്‍ എത്തി. ഇത് ഒരു ഇന്ത്യന്‍ രാഷട്രപതിയുടെ ആദ്യ മൗറിറ്റാനിയ സന്ദര്‍ശനമാണെന്നും എക്‌സിലൂടെ രാഷ്ട്രപതിയുടെ ഓഫീസ് കുറിച്ചു.
nouachott-oimtounsy വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മുര്‍മുവിന് ഊഷ്മളമായ വരവേല്‍പ്പാണ് പ്രസിഡന്റ് ഗാസോവാമ നല്‍കിയതെന്നും രാഷ്ട്രപതിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതി പ്രസിഡന്റ് ഗാസോവാനിയുമായി ഒരു പ്രതിനിധ ചര്‍ച്ച നടത്തും. സാംസ്‌ക്കാരികം, വിദേശ ഓഫീസ് സ്ഥാപനങ്ങള്‍,വിദേശ ഓഫീസ് കണ്‍സല്‍റ്റേഷുകള്‍,നയതന്ത്ര ഔദ്യോഗിക പാസ്‌പോര്‍ട്ട് ഉടമകള്‍ക്കുള്ള വിസ കരാര്‍ റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ രമ്ട് പക്ഷവും 4 ധാരണാ പത്രങ്ങളില്‍ ഒപ്പ് വയ്ക്കും.