Site icon Janayugom Online

രാജ്യത്ത് ഇന്ന് മുതല്‍ പാക്കറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും

ലീഗല്‍ മെട്രോളജി നിയമ പ്രകാരം മൂന്‍കൂട്ടി ലേബല്‍ ചെയ്തിട്ടുള്ളതും പാക്ക് ചെയ്തതുമായ തൈര്, ലസി, ബട്ടര്‍ മില്‍ക്ക് എന്നിവയ്ക്കുള്‍പ്പെടെ ഇന്നു മുതല്‍ വില വര്‍ധിക്കും. അഞ്ചു ശതമാനം നിരക്കിലാണ് ഇവയ്ക്ക് ജിഎസ്‌ടി ഈടാക്കുക. നേരത്തെ ഇവയെ ജിഎസ്‌ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബാങ്ക് ചെക്ക്, ഭൂപടങ്ങള്‍, ചാര്‍ട്ട് തുടങ്ങിയവയ്ക്ക് വില വര്‍ധിക്കും.

ഐസിയു ഒഴികെയുള്ള ആശുപത്രി മുറിവാടകകളുടെ നികുതിയില്‍ വര്‍ധനയുണ്ടാകും. ഒരു രോഗിക്ക് വേണ്ടിയുള്ള മുറിയ്ക്ക് ദിവസം 5000 രൂപയ്ക്ക് മുകളിലായാല്‍ അതിന്റെ അഞ്ച് ശതമാനം ജിഎസ്‌ടി നല്‍കണം. 1000 രൂപയില്‍ താഴെ ദിവസവാടക വരുന്ന ഹോട്ടല്‍ മുറികള്‍ 12 ശതമാനം ജിഎസ്‌ടിയുടെ പരിധിയിലാകും.

നിലവില്‍ ഇത്തരം മുറികളെ ജിഎസ്‌ടി പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എല്‍ഇഡി ലൈറ്റുകള്‍, ലാമ്പുകള്‍ എന്നിവയ്ക്കും വില ഉയരും. ഇന്ന് മുതൽ തൈര്, മോര്, ലെസി എന്നിവയ്ക്ക് അഞ്ച് ശതമാനം വർധനയുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു. കൃത്യമായ വില ഇന്ന് പ്രസിദ്ധികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;Price of pack­et prod­ucts will go up in the coun­try from today

You may also like this video;

Exit mobile version