Site icon Janayugom Online

വിലക്കയറ്റം നിയന്ത്രിക്കാനാകും: കേന്ദ്രം

പ്രധാന ഘടകങ്ങൾ വീണ്ടും അനുകൂലമായതിനാൽ വെെകാതെ രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാനാകുമെന്ന് കേന്ദ്ര സർക്കാർ. ഈ വർഷവും അടുത്ത വർഷവും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. രാജ്യത്ത് അനുകൂലമായ മഴ ലഭിച്ചു. ക്രൂഡ്, വളം, ചരക്ക് എന്നിവയുടെ വില കുറയുന്നതോടെ, പണപ്പെരുപ്പത്തിന് അയവ് വരും. എന്നാൽ നിലവിൽ പണപ്പെരുപ്പമുണ്ട് എന്ന് സമ്മതിച്ച സർക്കാർ അത് ആറ് ശതമാനത്തിൽ താഴെയായി നിലനിർത്താൻ റിസർവ് ബാങ്കും ധനമന്ത്രാലയവും ശ്രമിക്കുന്നുണ്ട് എന്നും വ്യക്തമാക്കി.

പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്നും സർക്കാർ പറയുന്നു. റീട്ടെയിൽ പണപ്പെരുപ്പം ജൂലൈയിൽ കുറഞ്ഞ് ഏഴ് ശതമാനമായി. എന്നാൽ റിസർവ് ബാങ്കിന്റെ പരിധിയായ 2–6 ശതമാനത്തിന് മുകളിൽ തന്നെയാണ്.

Eng­lish Sum­ma­ry: price rise can be con­trolled: Centre
You may also like this video

Exit mobile version