Site iconSite icon Janayugom Online

മോഷണത്തിനെതിരെ 25 വര്‍ഷം നഗ്നപാദനായ് വൈദികന്‍

fatherfather

പള്ളിയില്‍ ചെരുപ്പു മോഷണം തുടര്‍ന്നപ്പോള്‍ ചെരുപ്പ് ഉപേക്ഷിച്ച ഇടവക വികാരി നഗ്ന പാദനായ് 25 വർഷം പിന്നിടുന്നു. വരന്തരപ്പിള്ളി പള്ളികുന്ന് തെക്കുംപുറം വീട്ടിൽ ജോസിന്റെ 3 ആൺമക്കളിൽ രണ്ടാമനായ ഫാ.ജെയ്സൻ തെക്കുംപുറമാണ് പള്ളിയിലെ ‘കള്ളനോട്’ വ്യത്യസ്തനായി പ്രതികരിച്ചത്. പട്ടം ലഭിച്ചതിനു ശേഷം ആദ്യമായി ഇടവക വികാരിയായി സേവനം ചെയ്ത പള്ളിയിൽ ഞായറാഴ്ച്ച കുർബ്ബാന ദിവസങ്ങളില്‍ വിശ്വസികളുടെ ചെരുപ്പു മോഷണം പോകുന്നത് തുടര്‍ന്നതാണ് വൈദികനെ ചെരിപ്പു ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്.

ഞായറാഴ്ച കുർബ്ബാനയ്ക്കിടെയുള്ള പ്രസംഗത്തിൽ നിരവധി തവണ പ്രശ്നം സൂചിപ്പിച്ചെങ്കിലും മോഷ്ടാവ് പിന്മാറാന്‍ തയ്യാറായില്ല. പ്രസംഗം കൊണ്ട് മോഷണം അവസാനിക്കില്ലെന്നും പ്രവർത്തിയാണ് വേണ്ടതെന്നും തിരിച്ചറിഞ്ഞ ഫാ ജെയ്സൻ ചെരുപ്പ് ഉപേക്ഷിക്കുകയായിരുന്നു. വികാരി ചെരുപ്പു ഉപേക്ഷിച്ച് ശുശ്രൂഷ തുടർന്നതോടെ ഇടവകയിൽ സംസാരവിഷയമായി. പിന്നീട് ആ ഇടവകയിൽ നിന്നും മാറുന്നതുവരെ പള്ളിയില്‍ ചെരിപ്പു മോഷണം ഉണ്ടായിട്ടില്ലെന്ന് ജെയ്സനച്ചൻ പറയുന്നു. ചെരിപ്പു ഉപേക്ഷിച്ചതോടെ പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതായെന്നും അച്ചൻ പറഞ്ഞു. ഇപ്പോൾ ഏനാമാക്കൽ കർമ്മലമാതാ ഇടവക വികാരിയാണ് ഇദ്ദേഹം.

Eng­lish Sum­ma­ry: Priest protests against theft

You may also like this video 

Exit mobile version