ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ വടക്ക് കിഴക്കൻ ഭാഗങ്ങളിലുള്ള ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെടുത്തിയതായി ഇന്ത്യ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നിർണായക യോഗം.
പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇന്നലെ രാത്രി, അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു.

