Site iconSite icon Janayugom Online

അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ചുമത്തിയ അമേരിക്കന്‍ നടപടിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ കൂട്ടിയത്. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹിയിൽ നടന്ന എംഎസ് സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകായിരുന്നു നരേന്ദ്രമോഡി.ഇന്ത്യ അമേരിക്കയിലേക്ക് നിരവധി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. തീരുവ കൂട്ടുന്നത് കർഷകരെയടക്കം എല്ലാ മേഖലകളെയും ബാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കേന്ദ്രസർക്കാരിനും ഇന്ത്യൻ കോർപറേറ്റുകൾക്കും നേട്ടമാണ്‌. അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി റഷ്യയുമായുള്ള കരാർ അവസാനിപ്പിച്ചാൽ ഇന്ത്യ നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക നഷ്ടം ആയിരിക്കും.

Exit mobile version