Site iconSite icon Janayugom Online

മൈസൂരിലെ ഹുൻസൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; പത്തിലേറെ പേർക്ക് പരിക്ക്

കേരളത്തിൽ നിന്ന്  ബെംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം.   കർണാടകയിലെ ഹുൻസൂരിൽ വച്ചായിരുന്നു അപകടം. ബസ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനർ പ്രിയേഷ് എന്നിവരാണ് മരിച്ചത്. ഹുൻസൂരിലെ ജാദഗന്ന കൊപ്പാലുവിൽ ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. മൈസൂരുവിൽ നിന്ന് ഹുൻസൂരിലേക്ക് സിമന്റുമായി പോയ ലോറിയിൽ ഇടിച്ചാണ് അപകടം.

കാറ്റിലും മഴയിലും റോഡിൽ വീണുകിടന്ന മരം ഒഴിവാക്കാൻ ബസ് വെട്ടിത്തിരിച്ചപ്പോൾ എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണു വിവരം. ലോറി ഡ്രൈവറുടെ കാലിനു ഗുരുതര പരുക്കുണ്ട്. ബസ്സിലെ നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട് . ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. പൊലീസ് വാഹനത്തിലാണു പരുക്കേറ്റവരെ മൈസൂരുവിലും ഹുൻസൂരിലുമുള്ള ആശുപത്രികളിലേക്കു മാറ്റിയത്. എഎസ്പി നാഗേഷിന്റെയും സർക്കിൾ ഇൻസ്പെക്ടർ മുനിയപ്പയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

Exit mobile version