തൃശ്ശൂരിലെ പുറ്റക്കരയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്ക്. പരിക്കേറ്റ ആളുകളെ തൃശ്ശൂരിലെ അമല ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തൃശ്ശൂർ കുന്നംകുളം റൂട്ടിൽ ഓടുന്ന ജീസസ് ബസാണ് മറിഞ്ഞത്.
ബസിന് മുന്നിലൂടെ പോയ കാർ പെട്ടെന്ന് വെട്ടിച്ചതോടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഇതോടെ മരത്തിലും കാറിലും ഇടിച്ച ബസ് നടുറോഡിൽ കുറുകെ മറിഞ്ഞു. അപകടത്തെത്തുടർന്ന് തൃശ്ശൂർ‑കുന്നംകുളം റൂട്ടിൽ ഗതാഗതം സ്തംഭിച്ചു.

