Site iconSite icon Janayugom Online

സ്വകാര്യ ബസ് സമരം; കെഎസ്ആർടിസി വരുമാനത്തിൽ റെക്കോർഡ് വർധനവ്

സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ വരുമാനത്തിൽ റെക്കോർഡ് വർധനവ്. വ്യാഴാഴ്ച്ചത്തെ വരുമാനം 6.17 കോടി രൂപയും വെള്ളിയാഴ്ച്ച ഇത് 6.78 കോടി രൂപയുമാണ്. കെഎസ്ആർ ടിസിയുടെ പ്രതിദിന ശരാശരി വരുമാനം അഞ്ച് കോടി രൂപയായിരുന്നു. അതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുതിച്ചുയർന്നത്.

സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ 24-ാം തീയതി മുതൽ അനിശ്ചിതകാല സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നത്. സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന എണ്ണായിരത്തോളം സ്വകാര്യ ബസുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

സംസ്ഥാനത്തിൽ നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എൽഡിഎഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

eng­lish summary;Record increase in KSRTC revenue

you may also like this video;

Exit mobile version