Site iconSite icon Janayugom Online

കോട്ടയം-എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് 

ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം ഏറ്റതില്‍ പ്രതിഷേധിച്ച് കോട്ടയം- എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. തലയോലപ്പറമ്പില്‍വച്ച് ബസ് ഡ്രൈവറെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ബസ് ഡ്രൈവറായ, കടുത്തുരുത്തി സ്വദേശി രഞ്ജുവിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

eng­lish sum­ma­ry; Pri­vate bus­es on Kot­tayam-Ernaku­lam route on light­ning strike

you may also like this video;

Exit mobile version