കോവിഡ് വാക്സിനേഷന് നിരക്ക് കെനിയയില്‍ കുറഞ്ഞതോടെ ജനങ്ങളെകൊണ്ട് വാക്സിനേഷന് എടുപ്പിക്കാനൊരുങ്ങി കെനിയന്‍ സര്‍ക്കാര്‍. ഡിസംബർ 21 മുതൽ രണ്ടു ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഇവര്‍ക്ക് മാത്രമായിരിക്കും പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യാനും അനുമതി നല്കു. ബാറുകൾ, റെസ്റ്റോറന്റുകൾ, കടകൾ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ വാക്സിനേഷന് എടുത്തവര്‍ക്ക് മാത്രമായിരിക്കും ഇനി പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രി മുത്താഹി കാഗ്വെ പറഞ്ഞു.
അതേസമയം ഉത്സവങ്ങള്‍ക്ക് മുന്നോടിയായി പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് വർധിപ്പിക്കാനാണ് സര്‍ക്കാര്‍ നടപടി. രാജ്യത്തെ ആകെ ജനസംഖ്യ 50 ദശലക്ഷത്തിനടുത്താണ്. അവരില്‍ നാല്പത് ശതമാനവും കുട്ടികളാണ്. നിലവില്‍ ജനസംഖ്യയില്‍ 10 ശതമാനം മാത്രം പേരാണ് വാക്സിന് എടുത്തിരിക്കുന്നത്. 6.4 ദശലക്ഷം ആളുകൾ മാത്രം. മുതിര്‍ന്ന ആളുകളാണ് ഇനി വാക്സിന് എടുക്കാനുള്ളത്. അത് ഏകദേശം 20 ദശലക്ഷത്തിനും കൂടുതല്‍ വരും.
ഇവര്‍ ഒരു മാസത്തിനുള്ളില്‍ വാക്സിനേഷന് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ കാരണങ്ങളാല്‍ ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് നിയമം ബാധകമാവില്ല. കെനിയയില്‍ ആസ്ട്രസെനക്ക വാക്സിനാണ് കൂടുതലായി ഉപയോഗിക്കുന്നത്. ആസ്ട്രസെനക്കയുടെ രണ്ട് ഡോസ് കുത്തിവയ്പ്പിന് ആറാഴ്ച ഇടവേളയാണ് വാക്സിനുള്ളത്. വാക്സിനേഷന് ക്യാമ്പയിനുകളും നവംബര്‍ 26 മുതല്‍ 10 ദിവസത്തേക്ക് ആരംഭിക്കുന്നുണ്ട്. ഇതിലൂടെ വാക്സിനേഷനാണ് കെനിയ ലക്ഷ്യമിടുന്നത്.
ENGLISH SUMMARY:Have you taken two doses of the vaccine;Keniya new rule
You may also like this video