ഹിജാബ് ധരിക്കുന്നതില്‍ നിര്‍ബന്ധമൊന്നുമില്ലെന്ന് കോടതി. ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെ അസാധുവാക്കാന്‍ സാധിക്കില്ലെന്നും കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍കോടതി തള്ളി.
വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കിയ കോളജ് അധികൃതരുടെ ഉത്തരവിനെതിരെ ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജിയിലെ ഇടക്കാല ഉത്തരവില്‍ മതപരമായ വസ്ത്രധാരണത്തിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതി വിധി കണക്കിലെടുത്ത് ബംഗളുരു നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പതിനായിരം പൊലീസ് സേനാംഗങ്ങളെയും അധിക ഡ്യൂട്ടിക്ക് നിയോഗിച്ചു.
English Summary: Prohibition of hijab will continue
You may like this video also