മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിന് കൃത്യമായ മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. വാര്‍ത്താ സ്രോതസുകള്‍ സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി. ന്യുസ് ക്ലിക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിയമനടപടികള്‍ക്കെതിര ഫൗണ്ടേഷൻ ഫോര്‍ മീഡിയ പ്രഫഷണല്‍സ് എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
മാധ്യമ പ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും മാര്‍ഗ നിര്‍ദേശങ്ങള്‍ വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വകാര്യത മൗലികാവകാശമാക്കി സു്പ്രീം കോടതി തന്നെയാണ് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ എതെങ്കിലും ഏജന്‍സികളുടെ കയ്യിലെ പാവകളാകാരുതെന്നും സുപ്രീം കോടതി പറഞ്ഞു.
നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ അന്വേഷണ ഏജൻസികള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. എന്തൊക്കെ പിടിച്ചെടുക്കാം എന്തൊക്കെ പരിശോധിക്കാം എന്നതിന് യാതൊരു മാര്‍ഗരേഖയുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വ്യക്തികളുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാൻ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു.
ഈ വാദത്തെ കോടതി അംഗീകരിച്ചില്ല. ഇത് ഗൗരവതരമായ കാര്യമാണെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെതായ വാര്‍ത്താ ഉറവിടങ്ങളും മറ്റ് വിവരങ്ങളും കാണും. ഒരു മാര്‍ഗരേഖ ആവശ്യമാണ്. നിങ്ങള്‍ക്ക് എന്തും പിടിച്ചെടുക്കാമെന്നാണെങ്കില്‍ അതിലൊരു പ്രശ്നമുണ്ട്. കൃത്യമായ മാര്‍ഗരേഖയുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. നിങ്ങള്‍ അത് ഉറപ്പാക്കിയില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യേണ്ടിവരുമെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ ഇന്നും വാദം കേള്‍ക്കും.
English Summary: Need Proper Guidelines for Seizure of Digital Devices of Journalists: Supreme Court
You may also like this video
You may also like this video