Site iconSite icon Janayugom Online

നടപ്പാക്കാത്ത യുസിസി പ്രകാരം സംരക്ഷണം; അമ്പരപ്പിച്ച് കോടതി ഉത്തരവ്

ഏക​ സിവിൽ കോഡ് പ്രകാരം 48 മണിക്കൂറിനുള്ളിൽ ബന്ധം രജിസ്റ്റർ ചെയ്യുകയാണെങ്കിൽ വ്യത്യസ്ത മതത്തിലുള്ള ലിവിങ് ടുഗതർ പങ്കാളികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. സംസ്ഥാനത്ത് ഏക സിവിൽ കോഡ് ഇതുവരെ പ്രാബല്യത്തിൽ വരാത്തതിനാൽ കോടതി ഉത്തരവ് അമ്പരപ്പിച്ചിരിക്കുകയാണ്.
ലിവിങ് ബന്ധത്തിലുള്ള 26 വയസുള്ള ഹിന്ദു യുവതിയും 21കാരനായ മുസ്ലിം യുവാവുമാണ് സംരക്ഷണത്തിനായി അപേക്ഷ നൽകിയത്. ഇരുവരുടെയും കുടുംബത്തിൽനിന്ന് ഭീഷണിയുള്ളതിനാലാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ മനോജ് കുമാർ തിവാരി, പങ്ക്ജ് പുരോഹിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പങ്കാളികൾ സമർപ്പിച്ച ഹര്‍ജി തീർപ്പാക്കിയത്. ഇവർ യുസിസി പ്രകാരം 48 മണിക്കൂറിനുള്ള ബന്ധം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയാൽ ആറാഴ്ചത്തേക്ക് മതിയായ സുരക്ഷ നൽകണമെന്നാണ് കോടതി ഉത്തരവ്.
അതേസമയം, ഏക സിവിൽ കോഡ് ഇതുവരെ സംസ്ഥാനത്ത് നടപ്പായിട്ടി​ല്ലെന്ന കാര്യം കേസിൽ സർക്കാരിന് വേണ്ടി ഹാജരായ ജൂനിയർ അഭിഭാഷകന് അറിയില്ലെന്നതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്ന് മുതിർന്ന സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. യുസിസിയുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കി വീണ്ടും ഉത്തരവിറക്കും. ഇരുവര്‍ക്കും സുരക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Summary;Protection under the unen­force­able UCC; A sur­pris­ing court order
You may also like this video

Exit mobile version