Site icon Janayugom Online

ഗവര്‍ണറുടെ ഗൂഢശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മ ഇന്ന്

ഉന്നതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഗൂഢശ്രമങ്ങള്‍ക്കെതിരെ ഇന്ന് രാജ്ഭവന് മുന്നില്‍ ലക്ഷം പേര്‍ പ്രതിഷേധവുമായി അണിനിരക്കും. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ പത്ത് മണിക്ക് രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 

ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കക്ഷി നേതാക്കളായ ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വർഗീസ് ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്, കെ ബി ഗണേഷ് കുമാർ, ബിനോയ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും സാമൂഹ്യ സാംസ്കാരിക‑കല‑സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പങ്കാളികളാകും.
ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചുകളും പൊതുയോഗങ്ങളും നടക്കും. 

Eng­lish Summary:Protest group today against the covert efforts of the governor
You may also like this video

Exit mobile version