Site iconSite icon Janayugom Online

ആന്ധ്രയില്‍ പ്രതിഷേധം; സിപിഐ നേതാക്കളെ തടവിലാക്കി

സംസ്ഥാനത്തിന് പ്രത്യേക പദവി ആവിശ്യപ്പെട്ട് സിപിഐ ആഹ്വാനം ചെയ്ത പ്രതിഷേധം തകര്‍ക്കുന്നതിന് നേതാക്കളെ കൂട്ടത്തോടെ തടങ്കലിലാക്കി. ഇന്ന് ആന്ധ്രാ സംസ്ഥാനം രൂപം കൊണ്ടതിന്റെ വാര്‍ഷിക ദിനത്തിലാണ് സിപിഐ രാജ്ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ, കെ രാമകൃഷ്ണ, സിപിഐ ജില്ല സെക്രട്ടറി ഗിണ്ടയ്യ തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

Eng­lish Summary:Protest in Andhra Pradesh impris­ons CPI leaders
You may also like this video

Exit mobile version