Site icon Janayugom Online

പ്രതിഷേധം കുറ്റമല്ല, സിഎഎയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ അഞ്ചുപേര്‍ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍: ജാമ്യം അനുവദിച്ച് കോടതി

ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചുവെന്നത് ഒരാളെ തുറങ്കിലടക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. 2020 ഫെബ്രുവരി 24ന് ചാന്ദ്ബാഗില്‍ പൗരത്വനിയമത്തിനെതിരെയുള്ള സമരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രതന്‍ ലാലിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കുറ്റക്കാരെന്ന് ആരോപിച്ച് അറസ്റ്റിലായ അഞ്ചുപേര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഫുര്‍കാന്‍, ആരിഫ്, ശദാബ് അഹമ്മദ്, സുവലീന്‍, തബാസും എന്നിവര്‍ക്കാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ജാമ്യം അനുവദിച്ചത്.

 


ഇതുംകൂടി വായിക്കൂ: പെഗാസസിനെ ബിജെപി ഉപയോഗിച്ചുവെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്ത്: സിഎഎ സമരക്കാരുടെ വിവരങ്ങളും ചോര്‍ത്തി


 

ഫുര്‍കാന്‍, ആരിഫ് എന്നിവര്‍ 17 മാസവും ശദാബ്, സുവലീന്‍ എന്നിവര്‍ 16 മാസവുമായി കസ്റ്റഡിയില്‍ കഴിയുകയാണ്. രണ്ട് മക്കളുടെ മാതാവായ തബാസും അറസ്റ്റിലായത് 11 മാസം മുമ്പാണ്. ചാന്ദ് ബാഗ് പ്രദേശത്ത് അന്ന് നടന്ന സമരത്തില്‍ പങ്കെടുത്തുവെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമുള്ള അവകാശം പൗരന്മാര്‍ക്കുണ്ട്. അതിനാല്‍, പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന ഒറ്റ കാരണത്തില്‍, അധികാരികള്‍ ഒരാളെ ജയിലിലടക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Eng­lish Sum­ma­ry:  Protest not a crime: Five CAA activists jailed for more than a year: Court grants bail

You may like this video also

Exit mobile version