വിദ്യാലയങ്ങളിൽ സുംബ പരിശീലനം ആരംഭിച്ചതിൻറെ പേരിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സുംബ അസ്സോസിയേഷൻറെ പ്രതിഷേധ സുംബ നടത്തി. ഇന്ന് രാവിലെയാണ് പ്രതിഷേധ സുംബ ആരംഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പ്രതിഷേധ സുംബയിൽ പങ്കെടുത്തു. വസ്ത്രധാരണത്തിൻറെ പേരിലും ഡിജെ പരിപാടിയെന്ന് അധിക്ഷേപിച്ചും മറ്റും സുംബയെ മാറ്റിനിർത്തിയതിൻറെ പേരിലാണ് സുംബ പരിശീലക സംഘം തന്നെ നേരിട്ട് പ്രതിഷേധത്തിനെത്തിയത്.
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സുംബ; പങ്കെടുത്ത് വിദ്യാഭ്യാസമന്ത്രിയും

