Site iconSite icon Janayugom Online

ഇസ്രയേലിന്റെ വംശഹത്യയിൽ പ്രതിഷേധം; ഇടതുപക്ഷ പ്രവർത്തകർക്കെതിരെയുള്ള മുംബൈ പൊലീസിന്റെ നടപടി അപലപനീയമെന്ന് ബിനോയ്‌ വിശ്വം

ഇസ്രയേലിന്റെ വംശഹത്യയിൽ പ്രതിഷേധിക്കാനൊരുങ്ങിയ ഇടതുപക്ഷ പ്രവർത്തകർക്കെതിരെയുള്ള മുംബൈ പൊലീസിന്റെ നടപടി അപലപനീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കാനിരിക്കുന്ന സമാധാനപരമായ പ്രതിഷേധം തടയുന്നതിനായി, പുലർച്ചെ മുംബൈ പൊലീസ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും വീടുകളിൽ എത്തി അവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇടതുപക്ഷ പാർട്ടികൾ പുറപ്പെടുവിച്ച ദേശീയ ആഹ്വാനത്തിന്റെ ഭാഗമായാണ് രാജ്യമെമ്പാടും പ്രതിഷേധങ്ങൾ നടന്നത്. എന്നാൽ മുംബൈയിൽ മാത്രമാണ് സംസ്ഥാനം ജനാധിപത്യവിരുദ്ധ നടപടികൾ പുരോഗമന വാദികൾക്കെതിരെ സ്വീകരിച്ചതെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. പ്രകാശ് റെഡി (സിപിഐ), മേരാജ് സിദ്ദിഖ്‌ (സാമാജിവാദി പാർട്ടി), രാജു കോർഡ് (പി ഡബ്ള്യൂ പി), ശ്യാം ഗോഹിൽ (സിപിഐ എം എൽ ലിബറേഷൻ), ഫെരോസ് മിത്തിബോർവാല (ഇന്ത്യൻ പാലസ്‌ഥാനി സോളിഡാരിറ്റി ഫോം), ജുനൈദ് ഖാൻ (പി ഡബ്ല്യുപി) തുടങ്ങി നിരവധി പ്രവർത്തകരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന സർക്കാരാണ് മഹാരാഷ്ട്രയിൽ ഭരണം നടത്തുന്നതെന്നും അടിച്ചമർത്തലിന്റെയും ഏകാധിപത്യത്തിന്റെയും തനി ആവർത്തനമാണ് ബിജെപി അവിടെയും തുടരുന്നതെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Exit mobile version