തിരുവനന്തപുരം പൂജപ്പുരയിലെ പിഎസ്സി പരീക്ഷയ്ക്കിടയില്‍ ആൾമാറാട്ട ശ്രമം നടന്നതായി പരാതി. പരീക്ഷക്കിടെ ഒരാൾ ഇറങ്ങിയോടി. കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെയായിരുന്നു സംഭവം. പരീക്ഷ ഹാളിൽ എല്ലാവരുംപ്രവേശിച്ചതിന് ശേഷം ഹാൾടിക്കറ്റ് പരിശോധനക്കിടെ പരീക്ഷാർത്ഥികളിലൊരാൾ ഇറങ്ങിയോടുകയായിരുന്നു.
ഏതെങ്കിലും വിധത്തിലുള്ള ആൾമാറാട്ടം നടന്നിരിക്കാമെന്നും പിടിക്കപ്പെടുമെന്ന് തോന്നിയപ്പോൾ ഇറങ്ങിയോടിയതാകാം എന്നും പിഎസ്‍സി അധികൃതര്‍ പറയുന്നു. സംഭവം സംബന്ധിച്ച് പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റ് വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: psc candidate ran away from exam hall
You may also like this video