Site iconSite icon Janayugom Online

പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ: സാധ്യതാപട്ടിക ഉടന്‍

2022 ൽ നടന്ന പത്താംതലം, പന്ത്രണ്ടാംതലം, ബിരുദതല പൊതുപ്രാഥമിക പരീക്ഷയെ തുടർന്നുള്ള സാധ്യതാപട്ടികകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രസിദ്ധീകരിക്കും. സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള മുഖ്യപരീക്ഷകൾ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ നടത്തും. വിശദമായ സിലബസും ടൈംടേബിളും ഇന്ന് പിഎസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനിൽ ഫീൽഡ് ഓഫിസർ, പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷകൾ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തും. 

വിവിധ ബറ്റാലിയനുകളിലെ പൊലീസ് കോൺസ്റ്റബിൾ, വനിതാ സിവിൽ പൊലീസ് തസ്തികകളുടെ പരീക്ഷകൾ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തും. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയുടെ പ്രാഥമിക പരീക്ഷ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി നടത്തും. സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നവർക്കുള്ള മുഖ്യപരീക്ഷ ഒക്ടോബർ മാസം നടത്തും. ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള പത്ത്, പന്ത്രണ്ട്, ബിരുദം യോഗ്യതകളുള്ള മറ്റു തസ്തികകളുടെ പരീക്ഷകൾ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളില്‍ നടക്കും. വിശദമായ സമയവിവരപട്ടിക അതത് സമയങ്ങളിൽ പ്രസിദ്ധീകരിക്കും. 

Eng­lish Sum­ma­ry: PSC Pub­lic Pre­lims Exam: Prob­a­bil­i­ty Chart Soon

You may also like this video

Exit mobile version