Site icon Janayugom Online

പിഎസ്‌സി നിയമന ശുപാര്‍ശാ മെമ്മോ ഇനി പ്രൊഫൈല്‍ വഴിയും

നിയമന ശുപാര്‍ശാ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാന്‍ കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ തീരുമാനിച്ചു. ഒന്ന് മുതല്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക്‌ ലിസ്റ്റുകളില്‍ നിന്നുള്ള നിയമന ശുപാര്‍ശകളാണ്‌ ഇത്തരത്തില്‍ ലഭ്യമാക്കുക. നിയമന ശുപാര്‍ശകള്‍ തപാല്‍ മാര്‍ഗമയക്കുന്ന നിലവിലെ രീതി തുടരും‌. അതോടൊപ്പം ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഒടിപി സംവിധാനം ഉപയോഗിച്ച്‌ സുരക്ഷിതമായി അവരുടെ പ്രൊഫൈലില്‍ നിന്നും നിയമന ശുപാര്‍ശ നേരിട്ട്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. ക്യൂആര്‍ കോഡോടു കൂടിയുള്ള നിയമനശുപാര്‍ശാ മെമ്മോയായിരിക്കും പ്രൊഫൈലില്‍ ലഭ്യമാക്കുക. 

അവ സ്‌കാന്‍ ചെയ്‌ത്‌ ആധികാരികത ഉറപ്പാക്കുവാന്‍ നിയമനാധികാരികള്‍ക്ക്‌ സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശുപാര്‍ശാ മെമ്മോകള്‍ യഥാസമയം ലഭിച്ചില്ലെന്ന പരാതികള്‍ക്ക്‌ ഇതോടെ പരിഹാരമാവും. ലതാമസമില്ലാതെ നിയമന ശുപാര്‍ശ ലഭിക്കുകയും ചെയ്യും.വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശുപാര്‍ശാ കത്തുകള്‍ ഇ‑വേക്കന്‍സി സോഫ്റ്റ്‍വേര്‍ മുഖാന്തരം നിയമനാധികാരികള്‍ക്ക്‌ നേരിട്ട്‌ ലഭ്യമാക്കുവാനും തീരുമാനിച്ചു. 

Eng­lish Summary:PSC recruit­ment rec­om­men­da­tion memo now through profile
You may also like this video

Exit mobile version