കേരള പബ്ലിക് സർവീസ് കമ്മിഷന്റെ സെർവറിൽ സെപ്റ്റംബർ 22, 23 തീയതികളിൽ അപ്ഡേഷൻ നടത്തുന്നതിനാൽ പിഎസ്‌സി വെബ്സൈറ്റ്, ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ എന്നിവ ലഭിക്കുന്നതിന് തടസം നേരിടും. ഉദ്യോഗാർത്ഥികൾ 24 മുതലുള്ള പരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ ഹാൾ ടിക്കറ്റുകൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്തെടുക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് പിഎസ്‌സി അറിയിച്ചു.
പിഎസ്‌സി സെർവർ അപ്ഡേഷൻ ഓൺലൈൻ സേവനങ്ങൾ തടസപ്പെടും

