മഴയിലും തളരാത്ത ആവേശവുമായി ഒത്ത് കൂടുന്നവർ. നാട്ടിടവഴികളിൽ നിന്ന് സ്വീകരണ കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകി എത്തുന്ന ജനക്കൂട്ടം പുതുപ്പള്ളിയിൽ ഇക്കുറി മാറ്റം ഉറപ്പെന്ന് ഒറ്റക്കെട്ടായി പറയുന്ന കാഴ്ച. ഒരാഴ്ച മുൻപ് മണർകാട്ട് പഞ്ചായത്തിൽ തുടക്കം കുറിച്ച് ഇന്ന് പാമ്പാടി ഇല കൊടിഞ്ഞിയിൽ സമാപിച്ച ജെയ്ക് സി തോമസ്സിൻ്റെ വാഹന പര്യടനത്തിൽ ഉടനീളം ദൃശ്യമായത് ഒരേ വികാരം. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളുടെ രൂപരേഖ വിവരിച്ച് പുതിയ പുതുപ്പള്ളി എന്ന വാഗ്ദാനം ജെയ്ക്ക് മുന്നോട്ട് വെയ്ക്കുമ്പോൾ അതിനെ ഇരുകൈയ്യും നീട്ടി വോട്ടർമാർ സ്വീകരിക്കുന്നു എന്ന് വ്യക്തം. കൂരോപ്പട പഞ്ചായത്തിലെ പന്ത്രണ്ടാം മൈലിൽ നിന്നായിരുന്നു ഇന്ന് പര്യടന തുടക്കം.
പുതു വയലിലും ‚കോയിത്താനത്തും പറയര്‍കുന്നിലും എല്ലാം വൻ ജനസഞ്ചയമാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. പൂക്കൾ നൽകിയും പഴവർഗ്ഗങ്ങൾ നൽകിയും ഹാരമണിയിച്ചും സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നവർ എരുത്ത് പുഴയിലും ‚ഐര്മലയിലും, ആനിവേലിലും എല്ലാം ഉജ്ജ്വല സ്വീകരണങ്ങൾ. ഇടയ്ക്ക് കോരിച്ചൊരിയുന്ന മഴ എത്തി മഴയിലും തളരാത്ത ആവേശത്തോടെ സ്ഥാനാർത്ഥിയെ വരവേറ്റ് നാട്ടുകാർ ഉച്ചയ്ക്ക് ശേഷം പാമ്പാടി പഞ്ചായത്തിലേയ്ക്ക് പൊന്നരികുളം പര്യാത്ത് കുന്ന്, അണ്ണാടിവയൽ, പത്താഴ കുഴി ഒന്നിനൊന്ന് മികച്ച സ്വീകരണങ്ങൾ. വൈകിട്ടോടെ പാമ്പാടിയിലെത്തുമ്പോൾ സ്വീകരണ കേന്ദ്രം ജനനിബിഡം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി എ വി റസ്സലിനൊപ്പം പാമ്പാടിയിൽ സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്തു. വരിക്കാനി, പൊത്തൻ പുറം, വത്തിക്കാൻ, വേലൻ പറമ്പ്, ഓർവയൽ, ഇഞ്ചപ്പാറ രാത്രിയെ പകലാക്കി മാറ്റി ദീപാലംങ്കാരങ്ങളോടെ ഉത്സവഛായയിൽ സ്ഥാനാർത്ഥിയെ വരവേറ്റ് നാട്ടുകാർ ഇഞ്ചപ്പാറയും കടന്ന് ഇല കൊടിഞ്ഞിയിൽ ആയിരുന്നു ഇന്നത്തെ പ്രചാരണ സമാപനം.
English Summary: Puthuppally by election
You may also like this video