Site iconSite icon Janayugom Online

പുതുപ്പള്ളിയിലെ അമ്മമാരും സഹോദരിമാരും പറയുന്നു;”ഞങ്ങള്‍ക്കിനി ജെയ്ക്കു മതി”

jaikjaik

നിങ്ങളില്‍ ജെയിക്കിന് വോട്ട് ചെയ്യുമെന്നുറപ്പുള്ളവര്‍ കെെ ഉയര്‍ത്തുക എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറയുമ്പോള്‍ സദസൊന്നടങ്കം കെെ ഉയര്‍ത്തുന്നു. നിങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ വോട്ടും ജെയ്ക്കിനെന്നുറപ്പുള്ളവര്‍ രണ്ട് കെെ ഉയര്‍ത്തുവാന്‍ പറഞ്ഞതും ഏവരും ഇരുകരങ്ങളും മുകളിലേക്കുയര്‍ത്തി. പാമ്പാടി കമ്മ്യൂണിറ്റി ഹാള്‍ മെെതാനത്ത് സംഘടിപ്പിച്ച ഇടതുപക്ഷ വനിതാ സംഘടനകളുടെ മഹിളാ അസംബ്ളിയാണ് ഈ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. 

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് വനിതകളാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച വനിതാ അസംബ്ളിയിലും തടര്‍ന്നു നടന്ന റോഡ്ഷോയിലും പങ്കെടുത്തത്. പുതുപ്പള്ളിയിലെ അമ്മമാരുടെയും സഹോദരിമാരുടെയും മനസ്സ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കുന്നതായിരുന്നു പരിപാടി. വനിതാ അസംബ്ളിയിലേക്കെത്തിയ ജെയ്ക് സി തോമസിനെ അത്യാവേശത്തോടെ മുദ്രാവാക്യം മുഴക്കിയാണ് വേദിയിലേക്കാനയിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ മണ്ഡലത്തെകുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും കേരളത്തിലെ ഇടതു സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും കരുതലുമെല്ലാം സ്ഥാനാര്‍ഥി വിവരിക്കുമ്പോള്‍ സദസ്സ് ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു.അസംബ്ളിയില്‍ സംസാരിച്ച ശ്രീമതി ടീച്ചറും, ഷെെലജ ടീച്ചറും മന്ത്രിമാരായ ചിഞ്ചുറാണിയും ആര്‍ ബിന്ദുവും അടക്കമുള്ള പ്രാസംഗികര്‍ മാതൃ തുല്യമായ വാത്സല്യത്തോടെയാണ് ജെയ്ക്കിന്റെ വിജയത്തിനായി സംസാരിച്ചത്‌. 

Eng­lish Sum­ma­ry: puthup­pal­ly election

You may also like this video

Exit mobile version