ബേപ്പൂരിൽ പി വി അൻവറിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ തർക്കം. അൻവറിനെ ഇതുവരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് തള്ളി വി ഡി സതീശൻ പറഞ്ഞു. ബേപ്പൂരിൽ പി വി അൻവറാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് പറഞ്ഞത് ഔദ്യോഗിക പ്രഖ്യാപനം അല്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും സതീശൻ പറഞ്ഞു. അൻവറിന് സീറ്റ് നൽകുന്നതിൽ സതീശനുള്ള എതിർപ്പാണ് ഇതിലൂടെ പുറത്തുവരുന്നത്.
ബേപ്പൂരിൽ പി വി അൻവറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; സണ്ണി ജോസഫിനെ തള്ളി വി ഡി സതീശൻ

