യുവകലാസാഹിതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ” സാഹിതി വായനാകൂട്ടം ” നിലവില്‍ വന്നു. ഖത്തറിൽ താമസിക്കുന്ന മലയാളപുസ്തക സ്നേഹികളെ കൂട്ടി യോജിപ്പിച്ചു കൊണ്ട്, അവർക്കിടയിൽ വായനക്ക് കഴിയുന്ന ഇടപെടൽ നടത്തുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. മലയാളത്തിലെ നല്ല പുസ്തകങ്ങള്‍ ശേഖരിച്ച് വായനക്കാർക്കായി എത്തിക്കുക, മലയാള പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ആനുകാലിക സാംസ്കാരിക ഇടപെടൽ തുടങ്ങിയ സാഹിതി വായനാ കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മെയ് 27 ന് നടന്ന യുവകലാസാഹിതി ജനറൽ ബോഡി യോഗത്തിൽ കൺവീനർ സിറാജ് വിശദീകരിച്ചു.
സാഹിതി വായനാ കൂട്ടത്തിലെ പുസ്തക ശേഖരത്തിലേക്ക് ഗീതാ നസീര്‍ എഴുതിയ പുസ്തകം ആയ “ബാലറാം എന്ന മനുഷ്യന്‍”. ഷാനവാസ് തവയിൽ ഏറ്റുവാങ്ങി. സാഹിതി വായനാ കൂട്ടത്തിന്റെ രക്ഷാധികാരികൾ ആയി ഷാനവാസ് തവയിൽ,രാഗേഷ് കുമാര്‍, അജിത് പിള്ളയേയും കൺവീനർ ആയി എം സിറാജിനേയും ജോയിന്റ് കൺവീനർ മാരായി ജീമോന്‍ ജേക്കബ്, ബിജോയ് വേണുഗോപാൽ എന്നിവരേയും ട്രെഷറർ ആയി സരിൻ കക്കത്തിനേയും ജനറൽ ബോഡി തെരഞ്ഞെടുത്തു. ഖത്തറിലെ വായനയേയും പുസ്തകത്തേയും സ്നേഹിക്കുന്ന എല്ലാ പേരുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
English Summary:Qatar yuvakalasahithi organised sahithi vayanakoottam
You may also like this video