Site iconSite icon Janayugom Online

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബ് കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്

ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കുറ്റം സമ്മതിച്ച് എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ്ദ് ഷുഹൈബ്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം കേസിലെ മറ്റ് പ്രതികള്‍ക്കാണെന്ന് ഷുഹൈബ് പറഞ്ഞതായും ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീന്‍ കുട്ടി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

കേസിൽ മറ്റു പ്രതികളോ സ്ഥാപനങ്ങളോ ഉണ്ടോയെന്നു് പരിശോധിക്കുമെന്നും പ്രതികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു. പ്ലസ് വിദ്യാര്‍ത്ഥികളുടെ ക്രിസ്മസ് പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും പത്താം ക്ലാസുകാരുടെ ഇംഗ്ലിഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പറുകളുടെ ചോർച്ച മാത്രമാണ് നിലവിൽ അന്വേഷിക്കുന്നത്.

ഷുഹൈബിന്റെ ഫോണിലെ പല വിവരങ്ങളും ഡിലീറ്റ് ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ച ഷുഹൈബ് ഇന്നലെയാണ് ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം ഷുഹൈബിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം. ചോദ്യപേപ്പര്‍ ചോര്‍ത്തിയ നല്‍കിയ മലപ്പുറം സ്കൂളിലെ പ്യൂണിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version