15 വയസ്സുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത സ്ത്രീകളെ മർദ്ദിച്ചു. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പാലക്കാട് നൂറണി സ്വദേശി കിരൺ എന്ന വ്യക്തിയാണ് സ്ത്രീകളെ തല്ലിയത്. നാല് സ്ത്രീകൾ പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ദുരനുഭവം നേരിട്ടത്. സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. 48 വയസുകാരനായ കിരൺ റിമാന്റിലാണ്.
15 വയസ്സുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തു; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദനം

