തീവ്ര വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർത്ത യോഗത്തിൽ പരാതിയുമായി രാഷ്‌ട്രീയ പാർട്ടികൾ. തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളിൽ 6,44,547 ഫോമുകൾ മരണപ്പെട്ടവരുടേത് ആണെന്ന കണക്ക് സംശയം ഉയർത്തുന്നതാണെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിൽ പിശക് ഉണ്ടെന്ന പരാതിയും രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചു.
തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർന്നത് എങ്ങനെയെന്നും മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമാക്കാത്തത് എന്തുകൊണ്ടെന്നും യോഗത്തിൽ വിമർശനം ഉയർന്നു. എന്യുമറേഷൻ ഫോം തിരിച്ചു ലഭിക്കാത്ത 25 ലക്ഷം പേരുടെ വിവരങ്ങളും ബിഎല്‍എമാർക്ക് കൈമാറുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ യോഗത്തിൽ വ്യക്തമാക്കി. മരണപ്പെട്ടവരുടെ വിവരങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം.

