Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിൽ ഗര്‍ഭഛിദ്രത്തിന് നിർബന്ധിച്ചു; മാധ്യമ പ്രവർത്തകയുമായുള്ള ശബ്‌ദ സന്ദേശം പുറത്ത്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിവാഹ വാഗ്‌ദാനം നൽകി മാധ്യമ പ്രവർത്തകയെ പീഡിപ്പിച്ചതായി പരാതി. ഈ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്‌ദ സന്ദേശം പുറത്ത്. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ രാഹുൽ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും സന്ദേശത്തിലുണ്ട്. കൊച്ചിനെ തന്തയില്ലാത്തവൻ എന്ന് വിളിക്കുമെന്ന് രാഹുൽ പറയുമ്പോൾ ഞാൻ അത് നോക്കിക്കോളാം എന്ന് യുവതി പറയുന്നതും ശബ്ദ സന്ദേശത്തിലുണ്ട്.

 

അതേസമയം, യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ് രം​ഗത്തെത്തി. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല, എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും റിനി പ്രതികരിച്ചു.

Exit mobile version