Site iconSite icon Janayugom Online

രാഹുല്‍ഗാന്ധിയുടെ പ്രസ്താവന അനുചിതം; ആർഎസ് പി

ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടോയെന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും അനുചിതവുമാണെന്ന് ആർ എസ് പി സംസ്ഥാന കമ്മറ്റിയംഗം കൃഷ്ണചന്ദ്രന്‍ പറഞ്ഞു . ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമര്‍ശങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യില്ല. ഇന്ത്യയുടെ വിജയത്തിന് ഒപ്പം നില്‍ക്കേണ്ട അവസരത്തിലാണ് രാഹുല്‍ഗാന്ധി ഇത്തരം പ്രസ്താവന നടത്തിയതെന്നും സി കൃഷ്ണചന്ദ്രന്‍ കുറ്റപ്പെടുത്തി. ആർ എസ് പി യുഡിഎഫിന്റെ ഘടകകക്ഷിയായിരിക്കുമ്പോഴാണ് സംസ്ഥാന കമ്മറ്റിയംഗം രാഹുല്‍ഗാന്ധിക്കെതിരെ പരസ്യമായി രംഗത്ത് വന്നത്.

Exit mobile version