യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിലാണെന്ന് സൂചന. രാഹുലിനെ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ എത്തിക്കുമെന്ന വിവരം നിലനിൽക്കെ, കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. നിലവിൽ മജിസ്‌ട്രേറ്റ് കോടതിയിൽ തുടരുകയാണ്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ വിമർശനങ്ങളും പുതിയ പരാതികളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തതായി സൂചനകൾ പുറത്തുവരുന്നത്.
രാഹുല്‍ മാമാങ്കൂട്ടത്തില്‍ എംഎൽഎ കസ്റ്റഡിയില്‍? ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയേക്കും

